ചെന്നൈ: കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഡി.എം.കെയെ കേന്ദ്ര സർക്കാരിന്റെ ഭാഗമാക്കുമെന്ന അഭ്യൂഹവും ശക്തമാകുന്നു. 20-ലേറെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ......
ഹൈദരാബാദ്∙ രാജ്യസഭ എംപിയുടെ മകൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കുറ്റം ചുമത്തി.......
ന്യൂഡൽഹി: സിവില് ജഡ്ജ് (ജൂനിയർ ഡിവിഷൻ) നേരിട്ടുള്ള നിയമനത്തിന് മൂന്ന് വർഷത്തെ അഭിഭാഷക പ്രവൃത്തിപരിചയം നിർബന്ധമാക്കിയതിനെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവും രോഗികളിൽനിന്നുള്ള സാമ്പത്തിക ചൂഷണവും തടയാൻ ശക്തമായ ഇടപെടൽ വേണമെന്ന് പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി. ......
ഇന്ത്യയുടെ പ്രതിരോധ ഉൽപാദനരംഗത്ത് നിർണായക മാറ്റത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആണവായുധ ശേഷിയുള്ളവ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിർമാണത്തിൽ സ്വകാര്യ കമ്പനികൾക്കും നേരിട്ട് പങ്കാളിത്തം നൽകാനാണ് തീരുമാനം. ......
അമരാവതി: ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അമരാവതി വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥി പ്രണയ് തേജയാണ് മരിച്ചത്.......
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്ദറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കുനേരെ പൊലീസും പാരാമിലിട്ടറിയും ഉൾപ്പെടെയുള്ള സുരക്ഷാസേനയുടെ അതിക്രമം ഉണ്ടായെന്ന ആരോപണം അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രീം കോടതി രൂപംനൽകി. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് നേതൃത്വം നൽകും. ......

സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗ്ഗസംഗമം 2026 വിജയകരമായി പര്യവസാനിച്ചു ബാംഗ്ലൂർ ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച ഏകദിന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലേറെ സാഹിത്യ–സാംസ്കാരിക പ്രതിഭകൾ പങ്കെടുത്തു.
ശ്രീമതി ഇന്ദിര ബാലൻ നേതൃത്വം നൽകിയ കാവ്യവേദി, കേരളത്തിൽ നിന്നെത്തിയ പ്രശസ്തരായ സാഹിത്യ പ്രവർത്തകരുടെ പ്രഭാഷണങ്ങൾ, സർഗ്ഗസംഗമ സംവാദം, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തകച്ചന്ത തുടങ്ങി വിവിധ സെഷനുകളിലായി വൈവിധ്യം നിറഞ്ഞ സർഗ്ഗാത്മക പരിപാടികളാൽ സമ്പന്നമായിരുന്നു സുരഭിലം സർഗ്ഗസംഗമം 2026.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവിയും യുക്തിചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് മണ്ണാറശാല, കവിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട്, കവിയും അധ്യാപികയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് എന്നിവർക്കൊപ്പം ഗോവയിൽ നിന്നുള്ള രാജേശ്വരി, ചെന്നൈയിൽ നിന്നുള്ള എഴുത്തുകാരൻ ശ്രീകുമാർ, അഹമ്മദാബാദിൽ നിന്നുള്ള സിന്ധു രാമചന്ദ്രൻ, മുംബൈയിൽ നിന്നുള്ള രേഖരാജ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരുടെ സാന്നിധ്യം ഈ വർഷത്തെ സർഗ്ഗസംഗമത്തിന് കൂടുതൽ മിഴിവേകി.
ബാംഗ്ലൂരിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 135 എഴുത്തുകാരുടെ സർഗരചനകൾ ഉൾക്കൊള്ളിച്ച സുരഭിലം–2 സാഹിത്യസമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ബാംഗ്ലൂരിലെ പ്രശസ്ത എഴുത്തുകാരി കെ. ......
ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളുണ്ടെന്ന് മുൻ ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ബിജെപി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വാടക ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾ നേരിടേണ്ടതുണ്ടെന്നും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്ന കാരണത്താൽ വീട്ടുടമ വാടക ഒഴിവാക്കില്ലെന്നും പൂനാവാല പറഞ്ഞു. ......
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു.......